News Letter

Login Form

We have 28 guests online

വെബ്സൈറ്റ് ഹിറ്റുകള്‍

free html visitor counters

ഈ പേജ് കൂട്ടുകാര്‍ക്ക് അയക്കുക

SocialTwist Tell-a-Friend

ഓണ്‍ലൈന്‍ റേഡിയോ

Share on Myspace

ബിദ് അത്ത് എന്താണെന്ന് മനസ്സിലാക്കുവാന്‍ ഈ ഹദീസ് വായിക്കൂ:

Attention: open in a new window. PrintE-mail

ബിദ് അത്ത് എന്താണെന്ന് മനസ്സിലാക്കുവാന്‍ ഈ ഹദീസ് വായിക്കൂ:
"അമ്റ് ഇബ്നു യഹ് യ നിവേദനം ചെയ്യുന്നു: എന്റെ പിതാവ്‌ അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നതായി കേട്ടു: ഞങ്ങള്‍ സുബ്ഹ്‌ നമസ്‌കാരത്തിന് മുമ്പ്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്(റ)ന്‍റെ വാതില്‍ക്കല്‍ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പുറത്തുവന്നാല്‍ അദ്ദേഹത്തിന്‍റെ കൂടെ പള്ളിയിലേക്ക്‌ നടന്നുപോകും. അങ്ങനെ അബൂമൂസല്‍ അശ്‌അരി(റ) വന്ന്‌ ഇപ്രകാരം ചോദിച്ചു: അബൂഅബ്‌ദിര്‍റഹ്‌മാന്‍ ഇതുവരെയും വന്നില്ലേ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. അങ്ങനെ അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു.

പിന്നെ അബൂഅബ്‌ദിര്‍റഹ്‌മാന്‍ പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്‍റെ അടുക്കലേക്ക്‌ എഴുന്നേറ്റു ചെന്നു. അബൂമൂസാ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞാന്‍ പള്ളിയില്‍ അല്‌പം മുമ്പ്‌ മോശപ്പെട്ട ഒരു കാര്യം കണ്ടു. ആയുസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത്‌ കാണാം. പള്ളിയില്‍ ആളുകള്‍ നമസ്‌കാരവും കാത്ത്‌ വട്ടത്തില്‍ ഇരിക്കുകയാണ്‌. ഓരോ വട്ടത്തിലും ഒരു നേതാവുണ്ട്‌. അവരുടെയെല്ലാം കൈകളില്‍ കൊച്ചുകല്ലുകളുണ്ട്‌. നേതാവ്‌ പറയുന്നു: നിങ്ങള്‍ നൂറ്‌ തക്‌ബീര്‍ ചൊല്ലുക. അപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്യുന്നു. പിന്നെ അയാള്‍ നൂറുവട്ടം `ലാ ഇലാഹ ഇല്ലല്ലാഹ്‌' ചൊല്ലാന്‍ പറയുന്നു. അവര്‍ അപ്രകാരം ചെയ്യുന്നു. തസ്‌ബീഹും അതുപോലെ തന്നെ.

അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നിട്ട്‌ നിങ്ങള്‍ അവരോട്‌ എന്താണ്‌ പറഞ്ഞത്‌? അബൂമൂസാ: ഒന്നും പറഞ്ഞില്ല. നിങ്ങള്‍ എന്തു പറയുന്നു എന്നു കാത്തിരിക്കുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍:: :-, അവരുടെ തിന്മകളെണ്ണാന്‍ കല്‌പിച്ചുകൂടായിരുന്നുവോ?

പിന്നെ അദ്ദേഹത്തോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്‌ പോയി. ഒരു വട്ടത്തില്‍ ചെന്ന്‌ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്താണ്‌ ഈ ചെയ്യുന്നത്‌? അവര്‍: പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഇത്‌ കല്ലുകളാണ്‌; ഇതുകൊണ്ട്‌ ഞങ്ങള്‍ തക്‌ബീറും തഹ്‌ലീലും തസ്‌ബീഹുമൊക്കെ എണ്ണുകയാണ്‌.., അബൂഅബ്‌ദിര്‍റഹ്‌മാന്‍: പറഞ്ഞു: എന്നാല്‍ നിങ്ങളുടെ തിന്മകളാണ്‌ നിങ്ങള്‍ എണ്ണുന്നത്‌., കഷ്‌ടം, മുഹമ്മദ്‌ നബി(സ)യുടെ സമുദായമേ, എത്രവേഗത്തിലാണ്‌ നിങ്ങള്‍ നശിച്ചത്‌? ഇതാ, നബിയുടെ സ്വഹാബികള്‍ ഇവിടെയുണ്ട്‌, അദ്ദേഹത്തിന്‍റെ വസ്‌ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ പൊട്ടിയിട്ടില്ല. എന്‍റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നബിയുടെ മാര്‍ഗത്തേക്കാള്‍ ശരിയായ ഒരു മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ നിങ്ങള്‍ ഒരു ദുര്‍മാര്‍ഗത്തിലേക്ക്‌ തിരക്കി കയറുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞങ്ങള്‍ നന്മമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അബൂഅബ്‌ദിര്‍റഹ്‌മാന്‍: പറഞ്ഞു: നന്മ ഉദ്ദേശിച്ചിട്ട്‌ അത്‌ കിട്ടാതെ പോകുന്ന എത്രയോ മനുഷ്യരുണ്ട്‌. റസൂല്‍( ((സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ചില ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. എന്നാല്‍ അവരുടെ നെഞ്ചെല്ലിന്‌ അപ്പുറത്തേക്ക്‌ അത്‌ കടക്കുകയില്ല. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ അധികപേരും അക്കൂട്ടത്തില്‍ പെട്ടവരാണോ എന്നെനിക്കറിഞ്ഞുകൂടാ. ഇതും പറഞ്ഞ്‌ അദ്ദേഹം അവിടെനിന്ന്‌ പിന്‍വാങ്ങി. അംറുബ്‌നുസല്‍മ പറയുന്നു: ആ വട്ടക്കാരില്‍ അധികപേരും നഹ്‌റുവാന്‍ യുദ്ധവേളയില്‍ ഖവാരിജുകളോടൊപ്പം ചേര്‍ന്നു ഞങ്ങളെ കുത്തുന്നതായികണ്ടു. (തിര്‍മിദി)"

 

കൂട്ടിലങ്ങാടി ഗവ.യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന് വര്‍ണാഭ തുടക്കം

Attention: open in a new window. PrintE-mail

കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി ഗവ. യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. കൂട്ടിലങ്ങാടി ഗവ. യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഒത്തൊരുമിച്ച് ചെയ്യണമെന്നും ഇതിന് സര്‍ക്കാര്‍ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് നിവേദനവും നല്‍കി. പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് മന്ത്രി ഉറപ്പും നല്‍കി.ഉത്സവാന്തരീക്ഷത്തിലാണ് കൂട്ടിലങ്ങാടി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അഹമ്മദ് അഷ്‌റഫ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറയ്ക്കല്‍, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസര്‍. ഇ.പി. മുഹമ്മദ്മുനീര്‍, പി.ടി.എ. പ്രസിഡന്റ് പി. അബ്ദു റൗഫ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍.കെ. അബ്ദുസമദ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.എം. ബഷീര്‍, കെ.വി. ബീക്കുട്ടി, എന്‍. സഫിയ, എന്‍.കെ. ഹുസൈന്‍, അബ്ദുള്‍ ഹമീദ്, എന്‍.പി. ഹഫ്‌സത്ത്, പി. ഹാഷിഫ, പി. സുമയ്യ, സി.എച്ച്. ഉമ്മുകുല്‍സു, എ.ഇ.ഒ. ശിവശങ്കരന്‍, പി.വി. ജനാര്‍ദ്ദനന്‍ നായര്‍, സി.എച്ച്. അബ്ദുള്‍ മജീദ്, എന്‍.കെ. കുഞ്ഞിമുഹമ്മദ്, പി. അസ്മാബി, സ്‌കൂള്‍ ലീഡര്‍ തബ്ഷീറ തസ്‌നി, വി.എന്‍.എസ്. സത്യാനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സമൂഹസദ്യയും തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥിസംഗമവും നടന്നു. ദേശത്തെ വിളംബരഘോഷയാത്ര കടുങ്ങൂത്തില്‍നിന്ന് ആരംഭിച്ച് സ്‌കൂളില്‍ അവസാനിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.

 

 

 

പെരിന്താറ്റിരി പ്രവാസി സംഗമം

Attention: open in a new window. PrintE-mail

ആഘോഷത്തിന്റെ നിറക്കൂട്ടുകൾ സൌഹൃദത്തിന്റെ സമർപ്പണമായും കൂടിച്ചേരലിന്റെ കൊഴുപ്പായും മാറിയ ഒരപൂർവ്വ സംഗമത്തിനാണ് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ രണ്ടാം ദിനം സാക്ഷിയായത്.

പെരിന്താറ്റിരിയിലെ പ്രവാസികളെ സംബന്ധിച്ചെടുത്തോളം അതിമഹത്തായ ഒരു ദർശനത്തിന്റെ പൂർത്തീകരണമായിരുന്നു ഈ ദിനം

കഴിഞ്ഞ മൂന്നുമാസക്കാലത്തോളമായി വിശ്രമമില്ലാതെ കൂട്ടായ്മക്കു വേണ്ടി ഓടി നടന്നവരും ഒപ്പം ആശീർവാദങ്ങൾ നൽകി അഭിനന്ദിച്ചവരും എല്ലാം മറന്ന് ഒത്തൊരുമിച്ചപ്പോൾ ഒരു സർവ്വ സമത്വ സംഗമവേദിയായി ഷറഫിയ ഇംപാല ഓഡിറ്റോറിയം മാറിയ കാഴ്ച അവിടെ ഒത്തുകൂടിയ എല്ലാ പെരിന്താറ്റിരിക്കാരും തിരിച്ചറിയുകയായിരുന്നു. കാദർ നരിക്കുന്നന്റെ ആശയവും അബു മൊട്ടം കുന്നിന്റെ നിർദ്ദേശങ്ങളും, ജാബിർ പാലാംകുഴിയുടെ ഇടപെടലുകളും, റഫീക് പെരിന്താറ്റിരിയുടെ ചെറിയ സഹായങ്ങളും സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലേക്ക് പരന്നപ്പോൾ ഏറ്റെടുക്കാൻ എല്ലാം മറന്ന് ഹാരിസ് പടിഞ്ഞാറേതിൽ, നൌഷാദ് പടിഞ്ഞാറേതിൽ, ഹാരിസ് പോത്തുകുണ്ട് തുടങ്ങിയവർ തയ്യാറാവുകയായിരുന്നു

പിന്നിടങ്ങോട്ട് കൂട്ടായ്മ മാത്രമായിരുന്നു എല്ലാവരുടേയും ചർച്ച… സാലിം ടി. പി നാട്ടിൽ നിന്ന് നിർദ്ദേശങ്ങൾ നൽകിയപ്പോൾ ഷബീർ മാഷ് തീർത്തും തന്റേതായ അഭിപ്രായം പറഞ്ഞ് ഈ ഉദ്യമത്തോട് അങ്ങേയറ്റം ചേർന്നു നിന്നു. ആദ്യമാദ്യമൊക്കെ എന്താകുമെന്ന ആധി എല്ലാർക്കും ഒരുപോലെ ഉണ്ടായിരുന്നെങ്കിലും ഈ സംരഭത്തിന്റെ പരിപൂർണ്ണ വിജയത്തിനു ഏവരും കൈകോർത്തു പിടിക്കുന്ന കാഴച തീർത്തും സന്തോഷം നൽകുന്നതായിരുന്നു.

നിശ്ചയിക്കപ്പെട്ട രണ്ടാം പെരുന്നാളിനു മുമ്പ് തന്നെ പങ്കെടുക്കുമെന്ന് ഉറപ്പുള്ള നാട്ടുകാരുടെ പേരു വിവരം തയ്യാറാക്കാനും ഇതിന്റെ താൽകാലിക സംഘാടകർക്കായി.. അതനുസരിച്ചുള്ള പ്രാധിനിത്യം നമ്മുടെ ആദ്യ മീറ്റിംഗിനു കൊഴുപ്പേകി.

വൈകുന്നേരം 7 മണിയോടെ തികച്ചും ഉത്സവാ‍ന്തരീക്ഷം തീർത്ത് ഷറഫിയ ഇംപാല ഓഡിറ്റോറിയം പെരിന്താറ്റിരിക്കാരെ കൊണ്ട് നിറഞ്ഞിരുന്നു എട്ട് മണിയോടെ കാര്യ പരിപാടികൾ ആരംഭിച്ചു. സ്റ്റേജിൽ നമ്മുടെ നാട്ടിലെ കാരണവന്മാരായ പ്രവാസികളെ അണിനിരത്തി ഇടത്തു നിന്നു അബൂബക്കർ ഫൈസി, അലി നരിക്കുന്നൻ, സഫർ പടിഞ്ഞാറേതിൽ, ഉമർ പടിഞ്ഞാറേതിൽ, മുഹമ്മദലി താഴത്തേതിൽ, വളപ്പിൽ മാനു തുടങ്ങിയവർ നിരന്നപ്പോൾ തൊട്ടടുത്തിരിക്കാൻ നമൊക്കൊരു അധിതിയേയും കിട്ടി ഉംറ നിർവ്വഹിക്കാനെത്തിയ മേസിരി കുഞ്ഞാപ്പയായിരുന്നു ഈ ഭാഗ്യവാൻ.

എല്ലാവരും തങ്ങളുടെ സീറ്റ് ഉറപ്പിച്ചതോടെ അബു മൊട്ടംകുന്ന് സ്റ്റേജിൽ കയറി സ്വാഗത പ്രസംഗം ആരംഭിച്ചു. കർമ്മ നിരതാനായ ഒരു കാര്യ ദർശിയെപ്പോലെ അബു തന്റെ സ്വസിദ്ധമായ ശൈലിയിൽ ആരംഭിച്ച സ്വാഗത പ്രസംഗം ഏകദേശം 20 മിനുട്ട് നീണ്ട് നിന്നു… ഇങ്ങിനെ ഒരു കൂട്ടായമയുടെ ആവശ്യകത ബോധ്യപ്പെടുത്തിയ അബു ഇക്കാലമത്രയും നമുക്കില്ലാതെ പോയതിന്റെ പരിഭവം മറച്ചുവെക്കാനും മറന്നില്ല…. തമാശയും പൊട്ടിച്ചിരിയും ഇടകലർന്ന ഭാഷണം സദസ്സിനെ ശരിക്കും പിടിച്ചു നിർത്തുന്നതായിരുന്നു. സ്വാഗത പ്രസംഗത്തിന്റെ അവസാനത്തിൽ ഈ മഹാസംഗമത്തിൽ അദ്യക്ഷം വഹിക്കുന്നതിനു എൻ അബൂബക്കർ ഫൈസിയെ ക്ഷണിച്ച് തൽകാലം വിടവാങ്ങി.

ഫൈസി തന്റെ ഊഴം പാഴാക്കാതെ രണ്ട് മിനിറ്റ് മാത്രം സംസാരിച്ച് പദ്ധതി വിശധീകരിക്കാൻ റഫീ‍കിനെ ക്ഷണിച്ച് പിന്മാറി.

ക്ഷണപ്രകാരം സ്റ്റേജിലെത്തിയ റഫീക് തന്റെ ദൌത്യം ചെറിയ വാക്കുകളിൽ നിർവ്വഹിച്ചു. ഒപ്പം എഴുതി തയ്യാറാക്കിയ നിയമാവലി സദസ്സിന്റെ വായിച്ചു കേൾപ്പിക്കുകയും ചെറിയ തിരുത്തലോടെ അദ്യക്ഷൻ നിയാമാവലി പാസ്സാക്കിയെടുക്കുകയും ചെയ്തു.

മെമ്പർഷിപ്പ് വിതരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം സഫർ പടിഞ്ഞാറേതിൽ മുഹമ്മദലി താഴത്തേതിലിനു നൽകി നിർവ്വഹിച്ചപ്പോൾ സദസ്സ് ഒന്നടങ്കം സന്തോഷത്തിൽ നിറഞ്ഞിരിക്കുന്നത് കാഴചയുടെ അപൂർവ്വ രാഗമായി മാറി

പിന്നീട് സ്റ്റേജിലെത്തിയത് ചക്കാലക്കുന്നൻ സലാമും ചെരിക്കക്കാടൻ വാപ്പുവുമായിരുന്നു പെരിന്താറ്റിരി പ്രവാസി സംഘത്തിന്റെ ലോഗോ പ്രകാശനമായിരുന്നു അവരെ ഏൽ‌പ്പിച്ച ഉത്തരവാദിത്വം ഇതു ഭംഗിയായി നിർവ്വഹിച്ച ഇരുവരും സദസ്സിന്റെ ഉറക്കെയുള്ള ഹർഷാരവത്തിനു പാത്രമാവുകയായിരുന്നു.

ശേഷം നമ്മുടെ ഈ സംഗമം മുന്നോട്ട് നയിക്കാൻ പ്രാപതരായ ഒരു കമ്മറ്റിയെ തീരുമാനിക്കുക എന്ന ചടങ്ങായിരുന്നു.. അപശബ്ദങ്ങളൊന്നുമില്ലാതെ അതും നമ്മൾ തിരഞ്ഞെടുത്തു. ഉമർ പടിഞ്ഞാറേതിൽ പ്രസിഡന്റും, അബു മൊട്ടംകുന്ന് സെക്രട്ടറിയും, ഷാജഹാൻ നരിക്കുന്നൻ ട്രഷററുമടക്കം 25 അംഗ കമ്മറ്റിയെ ഈ യോഗം തിരഞ്ഞെടുക്കുകയും ബാക്കി വരുന്ന അസിസ്റ്റന്റ് തസ്തികകളിലേക്ക് മേൽ തീരുമാനിച്ച 25 അംഗ കമ്മറ്റി യോഗം കൂടി തീരുമാനിക്കാനും ഇവിടെ തീരുമാനമായി

പിന്നിടുള്ള ഇനം ആശംസാ പ്രസംഗങ്ങൾ ആയിരുന്നു.. അലി നരിക്കുന്നൻ, ഉമർ പടിഞ്ഞാറേതിൽ, മുഹമ്മദലി താഴത്തേതിൽ സഫർ പടിഞ്ഞാറേതിൽ എന്നിവർ ഈ സംഗമത്തിനു ആശംസകൾ നേർന്നു.

ഇത്രയുമായപ്പോഴേക്കും മെമ്പർഷിപ്പിന്റെ വിതരണവും മാസവരിസംഖ്യാ കളക്ഷനും തുടങ്ങിയിരുന്നു കാദർ നരിക്കുന്നൻ, ജാബിർ പാലാംകുഴി, ഷിഹാബ് സി. എച്ച് തുടങ്ങിയവർ ഈ ശ്രമകരമായ ദൌത്യം വളരെ കൃത്യമായി നിർവ്വഹിക്കുന്നത് കാണാമായിരുന്നു. വലിയ തിരക്ക് ഇവർക്കു ചുറ്റും ഉണ്ടായപ്പോൾ ആദ്യമൊക്കെ ഒരത്ഭുതത്തോടെ വീക്ഷിച്ചുവെങ്കിലും പിന്നെയാണ് സത്യം മനസ്സിലായത് തൊട്ടടുത്ത് നിരത്തിവെച്ച പാത്രങ്ങളിൽ നല്ല മട്ടൺ ബിരിയാണിയുടെ മണം തിരക്കിലേക്ക് മാടി വിളിക്കുന്നു എന്ന സത്യം

ഏതായാലും അവിടെയും നമ്മുടെ ഒരുമ കാത്തു വെച്ച ഈ ഉദ്യമം അനിർവ്വചനീയമായ ഒരു യാഥാർത്യത്തിലേക്ക് ആനയിക്കുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞിരുന്നു. മട്ടൺ ബിരിയാണിയും കഴിച്ച് പരസ്പരം മുഖത്തോടു മുഖം നോക്കി യാത്ര പറയുമ്പോൾ ഒരു വലിയ ഉത്തരവാദിത്വത്തിന്റെ അലയൊലി അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത് കാണാതെ പോകാൻ ആർക്കുമാകുമായിരുന്നില്ല

റഫീക് പെരിന്താറ്റിരി
 

ഗുദൈദ് താഴ്വരയിൽ കൂട്ടായ്മ തേടി ഒരു ദിനം.

Attention: open in a new window. PrintE-mail

9 മുത 9 വരെ, ഗുദൈദ് താഴ്വരയിലൂടെ ഒരു ഓട്ടപ്രതക്ഷിണം നടത്തി. മക്കരപ്പറമ്പി നിന്നും പെരിന്താറ്റിരി റോഡി കേറിയപേലെയായിരുന്നു മദീനാ റോട്ടി നിന്ന് ഗുദൈദ് റോഡിലൂടെ യാത്ര. ഗുദൈദിലേക്ക് കേരുന്നതിന് മുപ് ഒരു മലമ്പ്രദേശത്ത് [പേരെനിക്കറിയില്ല] ബക്കാലയി ജോലി ചെയ്യുന്ന അബ്ദു കാക്കു പറമ്പാടനെ കാണാ പോയി. 12 മണിക്ക് മുപേ കടയടച്ച് പള്ളിയി പോയതിനാ മടക്കത്തി വീണ്ടും വിസിറ്റ് ചെയ്യാം എന്ന തീരുമാനത്തി പെരിന്താറ്റിരി റോട്ടിലേക്ക് കേരി. മലപ്പുറത്ത് നിന്നും മക്കരപ്പറമ്പെത്തിയപ്പോ [ബ്രൈക] നമ്മുടെ അബ്ബാസ് നരിക്കുന്നന്റെ റൂമി ഒന്ന് കേറി. മൂപ്പരും ഭയങ്കര തക്:വ കൂടി പള്ളിയിലേക്ക് പോകുന്ന പോക്കായിരുന്നു. മൊട്ടം കുന്ന് ചെന്ന് എല്ലാവരേയും കണ്ട് മടങ്ങുമ്പോ വരാം എന്ന് പറഞ്ഞ് ഗിയ മാറ്റി. വെള്ളാട്ട് പറമ്പും, കുറുമ്പലക്കാടും ഐക്കരപ്പടിയും കഴിഞ്ഞ് മൊട്ടം കുന്നത്തെത്തിയപ്പോ ജുമുഅക്ക് 15 മിനുട്ട് ബാക്കി. പള്ളിയി കേരുന്നതിന് മുമ്പേ കാരണവ ജബ്ബാറിനെ കണ്ടു. കുശലം പറഞ്ഞ് പള്ളിയിലേക്ക്.

ജുമുഅക്ക് ശേഷം പെരിന്താറ്റിരി പള്ളിയി
നിന്ന് ഇറങ്ങിയപോലെ ഒരു തോന്ന. ചുറ്റും കള്ളിത്തുണിയും കുടുക്കിടാത്ത കുപ്പായവുമിട്ട് പുഞ്ചിരിയോടെ നാട്ടുകാ. ജബ്ബാ, അഹമ്മദ് കുട്ടി, ഹംസ, സൂപ്പി, അലി തെക്ക, ഷൗക്കത്ത്, റഫീഖ് പിപ്പി എന്നിവ ചുറ്റും കൂടിയപ്പോ വണ്ടിയെടുത്ത് പാലസിലേക്ക് പോകല്ലേ എന്ന് ചോദിക്കാ തോന്നിപ്പോയി. പിന്നെ പാലസിലേക്ക് അവ തന്നെ കൊണ്ട് പോയോക്കോളും എന്ന് കരുതി ആക്രാന്തം കാട്ടാതെ ക്ഷമിച്ചിരുന്നു.

ചെറിയ തിരക്ക് കഴിഞ്ഞപ്പോ
തെക്ക അലിയുടെ റൂമി ഹംസയോടും അലിയോടും സൂപ്പിയോടും ഷൗക്കത്തിനോടും ഒപ്പം വിശദമായ കൂട്ടായ്മ്ചച്ച. ഹംസയുടെ ഉപദേശങ്ങളും നിദ്ദേശങ്ങളും ചച്ചയെ ചൂടുള്ളതാക്കി. ജോലിയുള്ളതിനാ സൂപ്പി എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്ത് പിരിഞ്ഞ് പോയി. അപ്പോഴേക്കും റഫീഖിന്റെ വയറി നിന്നും പാമ്പുക സൈറ മുഴക്കിത്തുടങ്ങിയിരുന്നു. കൂട്ടത്തി വലുപ്പത്തി ചെറിയവനായത് കൊണ്ട് [എത്ര പാല് കുടിച്ചിട്ടും നോ രക്ഷ] റഫീഖ് ചെറിയവായി ഉറക്കെ ഓരിയിടൂം എന്ന് മനസ്സിലാക്കിയതിനാലാവാം അലി പോയി ഫുഡ് റെഡിയാണെന്നറിയിച്ചു.

നിലത്ത് പായവിരിച്ച് നിരത്തിയിട്ട പൊരിച്ചതും പുഴുങ്ങിയതുമായ കോഴിയും മീനും കുന്ന് കൂടിയ ചോറിന് മുകളി
വീണതേ ഓമ്മയുള്ളൂ. ഭക്ഷണത്തിന്ന് മുന്നി അത്തഹിയ്യാത്തിരിക്കുന്ന ശിഹാബിനെ കണ്ടാ തോന്നും. ചത്ത കോയിക്ക് മയ്യത്ത് നിസ്കരിക്കാണെന്ന്. മയ്യത്ത് നിസ്കാരത്തിന് അത്തഹിയാത്തില്ലാന്ന് പറഞ്ഞ് ഇനി ആരും എന്റെ തലയി കേരാ വരണ്ടാ.. അത് പ്രാസം ഒപ്പിച്ചതാ.. തക്കാലം കാമറ പാന്റ്സിന്റെ പോക്കറ്റി തിരുകുകയല്ലാതെ നിവൃത്തിയില്ലന്ന് അബുവിന്റേയും റഫീകിന്റേയും ശിഹാബിന്റേയും ആക്രാന്തം കണ്ടപ്പോ എനിക്ക് മനസ്സിലായി. ഞാനും അല്പ നേരത്തേക്ക് ഡയറ്റൊക്കെ മറന്നു. തിന്ന് കൊണ്ടിരിക്കുമ്പോ ആരും കാണാതെ എന്നെ തോണ്ടി റഫീക് പറയാ " കാദൂ, പണ്ട് എന്റെ ചങ്കി കുടുങ്ങിയ കോഴിയാന്ന് "... ചങ്കിന്റെ വലിപ്പം നോക്കി തിരുകിയാ മതിയെന്ന് ഞാനും അടക്കം പറഞ്ഞു. എല്ലാരും എണീറ്റിട്ടും പായയി നിന്ന് എണീക്കാതിരിക്കുന്ന ശിഹാബിന്റെ തീറ്റയി അസൂയ തോന്നിയെങ്കിലും മുന്നോട്ട് തള്ളിയ മസി കാരണം എണീക്കാ വയ്യാതിരിക്കാണെന്ന് പിന്നീടാണ് മനസ്സിലായത്.

കൈ കഴുകി എല്ലാരും വിശ്രമത്തിനായി നിരന്നിരുന്നപ്പോ
വീണ്ടൂം നമ്മുടെ ചച്ചക കൊഴുത്തു. ജബ്ബാറും ഹംസയും ശരിക്കും വിശദമായി കാര്യങ്ങ പറഞ്ഞു. നമ്മുടെ കൂട്ടായ്മയെ കുറിച്ച് അബു ഫോണിലൂടെ സൂചന തന്നിരുന്നു എന്ന് ജബ്ബാ പറഞ്ഞു. സൈദാലി ടി.പി തൂവലിലേക്ക് ജോലി സംബന്ധമായി പോയതിനാ വീണ്ടും എല്ലാവരേയും കണ്ട് ഇവിടേക്ക് തന്നെ മടങ്ങി വരാം എന്ന് പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലം ലക്ഷ്യമാക്കി നീങ്ങി.

മൊട്ടം കുന്നി
വെച്ച് നടന്നത്രയൊന്നും വിശദീകരണത്തിന്റെ ആവശ്യം വന്നില്ല മറ്റു സ്ഥലങ്ങളി എന്നതിനാ എല്ലാവരേയും പെട്ടന്ന് കണ്ട് അബ്ബാസിന്റെ അടുത്തെത്തി. സൈദ് കല്ല് വെട്ടിക്കുഴി, നാസ കല്ല് വെട്ടിക്കുഴി, അബ്ദു [അളിയാക്ക] എന്നിവരെ അവരുടെ താമസ സ്ഥലത്തും, മൊയ്തീ കുട്ടി പറമ്പാട, മുസ്ഥഫ കല്ല് വെട്ടികുഴി എന്നിവരെ അവരുടേ സ്ഥലത്തും, യഅകൂബ് ടി.പിയെ അവന്റെ ജോലിസ്ഥലത്തും വെച്ച് കണ്ട് വിവരങ്ങ ധരിപ്പിച്ചു. പിന്നീട് അബ്ബാസ് നരിക്കുന്നന്റെ റൂമി റഹീം ചക്കാലക്കുന്നനേയും അബ്ബാസിനേയും കണ്ട് അടിപൊളി പാ ചായയും കുടിച്ച് അല്പനേരം ഇരുന്നു. ഏവരുടേയും പൂണ്ണ സഹകരണം നേടിയെടുത്ത് പ്രചരണ വാഹനം വീണ്ടും സൈദാലിയെ തേടി മൊട്ടംകുന്ന് തിരിഞ്ഞ് കുളപ്പറമ്പ് റോഡിലേക്ക് കേറി. അവിടെ എത്തി വണ്ടി ഓഫ് ചെയ്ത് ഞാ വണ്ടിയൊക്കെ ലോക്ക് ചെയ്ത് ഇറങ്ങിയപ്പോഴേക്കും അബുവും റഫീഖും പരക്കം പായുന്നതാണ് കണ്ടത്. നെഞ്ചി ഒരു കാള.. വല്ല പാമ്പിനേയും കണ്ട് പേടിച്ചോടുകയാണോ എന്ന് തോന്നി ഞാനും ഒന്ന് ചാടിയോ എന്ന് സംശയം. പിന്നെയല്ലേ അറിഞ്ഞത്, സുലഭമായി തൂങ്ങിക്കിടക്കുന്ന ഈത്തപ്പഴക്കുലകളിലേക്ക് കയ്യെത്തിക്കാ കോഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റുകാരനുമായ അബുവും റഫീകും പാട്ടി മറന്ന് ഒരു 'കോണി'ക്കായി പരക്കം പായുകയാണെന്ന്...........

അലക്ഷ്യമായിക്കിടക്കുന്ന ഈത്തപനകളി
മനോഹരമായി കുലച്ച് നിക്കുന്ന മഞ്ഞക്കുരുക കണ്ടാ ഒന്ന് തൊട്ട്നോക്കാതെ, ഒന്ന് നുണഞ്ഞിറക്കാതെ എങ്ങനാ തിരിഞ്ഞ് നടക്കാ... അവിടേ പാട്ടി മറന്നില്ലങ്കിലേ അത്ഭുതമുള്ളൂ.. ഈത്തപ്പഴക്കുലയി തൊട്ടും തലോടിയും തൂങ്ങിയും ചാടിയും ഒക്കെ മുഖത്ത് ഒരുപാട് ഭാവാഭിനയത്തിന്റെ പുതിയ രൂപങ്ങ സൃഷ്ടിച്ച് ഫോട്ടോ സെഷനൊക്കെ കഴിഞ്ഞ് ഞങ്ങ റൂമിലേക്ക് കേറി. മുന്നി നിരത്തിയ ഓറഞ്ചും, പഴങ്ങളും സുക്കയിലിട്ട മുളകും കൂട്ടി അകത്താക്കി. സൈദാലി ടി.പിയുടെ വിശദമായ ഉപദേശ നിദ്ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞ് തന്നു. പൂണ്ണമായ സഹായ സഹകരണങ്ങ വാഗ്ദാനം ചെയ്ത് വണ്ടിയുടെ ഡിക്ക് നിറയേ ഈത്തപ്പഴവും നിറച്ച് തന്ന് കൈവീശി ഞങ്ങളെ യാത്രയാക്കുമ്പോ ഒരു വലിയ സംരംഭത്തിന്റെ പാതി വിജയം നേടിയ സംതൃപ്തിയായിരുന്നു മനസ്സ് നിറയേ. ഇനി ബാക്കിയുള്ളത് കാണാതെ മടങ്ങിയ പറമ്പാട അബ്ദുസമദിനെ മാത്രമേ ഉള്ളതിനാ നേരെ അങ്ങോട്ട് തിരിച്ചു. അബ്ദു കാക്കൂന് വേണ്ടി മാത്രം ഒരു മല വെട്ടിയൊതുക്കി, അതിലൂടെ ചെരിഞ്ഞും മറിഞ്ഞും നിരന്നും മനോഹരമായി പുളഞ്ഞൊതുക്കിയ പാതയും ഒരു അങ്ങാടിയും ഉണ്ടാക്കിയിരിക്കുന്നു എന്ന് തോന്നിപ്പോയി. അബ്ദു ജോലി ചെയ്യുന്ന ബക്കാലയി ചെന്ന് വിവരങ്ങ ധരിപ്പിച്ച് വെള്ളം കുടിച്ച് സന്തോഷത്തോടെ കറുത്ത ചെറിയ കല്ലുക പുറത്ത് വിതറി മനോഹരമായ അലങ്കരിച്ച മലയിറങ്ങി.

വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന നാടിന്റെ രൂപമുള്ള പാതക
തൊട്ട് മടങ്ങുമ്പോ ഏറ്റെടുത്ത ദൗത്യത്തിന്റെ ശുദ്ധിയും സത്യവും നന്മയും പകന്ന് കൊടുത്ത സംതൃപ്തിയോടൊപ്പം സന്തോഷം നിറഞ്ഞ ഒരു ദിവസത്തിന്റെ സുഖമുള്ള ഓമ്മകളായിരുന്നു മനസ്സ് നിറയേ. പക്ഷേ, തെരുവ് വിളക്കുകക്കിടയിലൂടെ വിജനമായ പാതയി ജിദ്ദ നഗരം ലക്ഷ്യമാക്കി നീങ്ങുമ്പോ, പട്ടണങ്ങളിലെ ബഹളങ്ങളില്ലാതെ ശാന്തമായി ജീവിതഭാരങ്ങ നെഞ്ചോട് ചേത്ത്, പലരും കാണാതെ പോവുന്ന യഥാത്ഥ പ്രവാസത്തിന്റെ പരുക്കനായ മറ്റൊരു മുഖം മനസ്സി മായാതെ നിക്കുന്നുണ്ടായിരുന്നു.

----------------------

സസ്നേഹം
നരിക്കുന്ന
കാദു

 

Page 1 of 23